Sun. May 5th, 2024

സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

By admin Sep 24, 2021
Keralanewz.com

വടക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമായേക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Facebook Comments Box

By admin

Related Post