Sun. May 5th, 2024

കോവിഡ് വ്യാപനം മൂലം നിയന്ത്രണം കടുപ്പിച്ചതിനാൽ (സി കാറ്റഗറി) അരുവിത്തുറ പള്ളി അടച്ചു

By admin Jan 27, 2022 #news
Keralanewz.com

കോവിഡ് വ്യാപനം മൂലം നിയന്ത്രണം കടുപ്പിച്ചതിനാൽ (സി കാറ്റഗറി) അരുവിത്തുറ പള്ളി അടച്ചിടുകയാണ്. അതിനാൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഓൺ ലൈൻ തിരുക്കർമ്മങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക.

വെളളി (കുരിശിന്റെ വഴി), ശനി (കൊന്ത ), ഞായർ (ആരാധന) ദിവസങ്ങളിലെ വൈകുന്നേരം ഏഴുമണിക്കുള്ള തിരുക്കർമ്മങ്ങൾ ഓൺലൈനിലൂടെ മാത്രമായിരിക്കും.

ജനുവരി 28, വെള്ളിയാഴ്ചയും ജനുവരി 29, ശനിയാഴ്ചയും നടത്താനിരുന്ന കൊണ്ടൂർ കുരിശുപള്ളി തിരുനാളും പന്തൽ പ്രദക്ഷിണവും അധികാരികളുടെ നിർദേശപ്രകാരം മാറ്റിവെച്ചു. സാഹചര്യം അനുകൂലമായാൽ പിന്നീട് നടത്തുന്നതാണ്.

കുർബാനയുടെ സമയക്രമം ഇപ്രകാരമായിരിക്കും:

ഇടദിവസങ്ങളിലും വെള്ളിയാഴ്ചകളിലും രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിലും ഞായറാഴ്ചകളിൽ രാവിലെ 5.30, 6.45, 8.00, 9.30 എന്നീ സമയങ്ങളിലുമായിരിക്കും വി. കുർബാന.

വെള്ളിയാഴ്ച ദിവസങ്ങളിൽ വല്യച്ചൻ മലയിലേക്ക് നടത്തുന്ന കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതല്ല

Facebook Comments Box

By admin

Related Post