Sat. May 4th, 2024

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായ റിപ്പോര്‍ട്ട്.

By admin Jul 26, 2023 #Pakistan
Keralanewz.com

രാജസ്ഥാൻ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് കുമാര്‍ വാര്‍ത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു.‘അവള്‍ എന്തിനാണ് ലാഹോറില്‍ പോയതെന്ന് എനിക്കറിയില്ലായിരുന്നു. വിസയും മറ്റും അവള്‍ എങ്ങനെ ഒപ്പിച്ചെടുത്തെന്നും എനിക്കറിയില്ല. ഭാര്യയുടെ ഫോണ്‍ പരിശോധിക്കുന്ന കൂട്ടത്തിലല്ല ഞാൻ. അതുകൊണ്ട് അവളുടെ ഫോണിലെ മെസേജുകള്‍ ഒന്നും ഞാൻ കണ്ടിട്ടില്ല.ഭർത്താവ് പറയുന്നു.

Facebook Comments Box

By admin

Related Post