Tue. May 21st, 2024

കിടിലൻ ഫോട്ടോഷൂട്ടുമായി മീര വാസുദേവ്, കയ്യടിച്ച്‌ ആരാധകരും

By admin Oct 9, 2023
Keralanewz.com

ഇന്ന് മിനിസ്‌ക്രീനില്‍ നിരവധി ആരാധകരുള്ള താരമാണ് മീര വാസുദേവ്. തന്മാത്രയെന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ താരമായിരുന്നു മീര.
ബ്ലെസി-മോഹൻലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹര ചിത്രം ഓര്‍ക്കുമ്ബോള്‍ തന്നെ മീരയുടെ മുഖവും മലയാളികളുടെ മനസ്സില്‍ തെളിഞ്ഞു വരും. എന്നാല്‍ തന്മാത്രയുടെ അധികം നല്ല ചിത്രങ്ങളില്‍ ഒന്നും മലയാളികള്‍ക് മീരയെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് തന്റെ മകനുവേണ്ടി മാത്രം ഇപ്പോള്‍ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടര്‍ച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാല്‍ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല.

എന്നാല്‍ മീരയുടെ ആദ്യ വിവാഹം പരാജയമായതോടെ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര നടൻ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചത്. 2012 ല്‍ വിവാഹിതര്‍ ആയ ഇരുവരും 2016 ല്‍ വേര്‍പിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മില്‍ ഉള്ള ദാമ്ബത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകൻ കൂടി ഉണ്ട്. ഇപ്പോഴിതാ മീരയെ കുറിച്ചും മീര തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും അടുത്തിടെ ആണ് മീരയുടെ മുൻ ഭര്‍ത്താവും നടനുമായ ജോണ്‍ തുറന്ന് പറഞ്ഞത്.എന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായ വളര്‍ച്ചയ്ക്ക് ഒക്കെ തീര്‍ച്ചയായും മീരയ്ക്ക് ഒരു വലിയ പങ്ക് തന്നെ ഉണ്ട്. ഒരുപാട് പ്രതിസന്ധികള്‍ എനിക്ക് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നും മീര അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു.

ഉത്തമയായ ഒരു വീട്ടമ്മയെ ആണ് പരമ്ബരയില്‍ സുമിത്ര അവതരിപ്പിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ വ്യക്തിയാണ് മീര. അത് താരത്തിനെ സോഷ്യല്‍ മീഡിയ പേജുകള്‍ കാണുമ്ബോള്‍ തന്നെ മനസ്സിലാകും. മാത്രമല്ല, ശരീര സംരക്ഷണത്തിനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ മീര പങ്കുവെച്ച ചിത്രങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ അതി മനോഹാരിയായിട്ടാണ് സുമിത്ര എത്തിയിരിക്കുന്നത്. ഇത് സുമിത്ര തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പരമ്ബരയില്‍ മൂന്ന് മക്കളുടെ അമ്മയായിട്ടാണ് സുമിത്ര എത്തുന്നത്. എന്നാല്‍ താരത്തിന് അത്ര പ്രായം ഇല്ല എന്ന് യഥാര്‍ത്ഥ ജീവിതത്തില്‍ മീര പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് മനസ്സിലാകും.

Facebook Comments Box

By admin

Related Post